Followers

Friday, November 27, 2020

പുഞ്ചിരി

 


പൊന്നിൽ തീർത്തൊരു സ്നേഹം

അതിൽ കല്ലായി പതിച്ചൊരു ഇഷ്ടം

മധുരം നിറച്ച് വർണ്ണങ്ങൾ പൊതിഞ്ഞ മനസ്സ്

കാത്തുനിന്ന് കയ്യിൽ ഏൽപിച്ച നേരം 

ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി മറക്കുമോ




Friday, November 6, 2020

മനസ്സിൽ തെളിഞ്ഞ മഴവിൽ



മഴ തോരുമൊരു നേരത്ത് 
പൊഴിയുന്ന തുള്ളികളിൽ
വിടരുന്ന മഴവിൽ തിളക്കം
പോൽ  മിന്നി തെളിഞ്ഞു 
മനസ്സിൻ്റെ  കണ്ണാടിയിൽ
നിൻ മിഴിയിൽ ഒഴുകുന്ന
കരിമണി മുത്തുകൾ 

Monday, October 19, 2020

മോഹം

ഉറങ്ങാനുള്ള കൊതിയാണോ
മറക്കാനുള്ള മടിയാണോ
ഓർക്കുവനുള്ള പേടിയാണോ
മനസ്സിന്റെ തീച്ചൂളയിൽ പൊള്ളുന്ന
ഓർമ്മകളുടെ തുരുത്തിൽ
തനിച്ച് ഇരിക്കാൻ മോഹം

Wednesday, September 30, 2020

വരികൾ

വരികളോടുള്ള പ്രണയം
വരച്ചുകാട്ടാൻ വരികളില്ല
വിധിയോടുള്ള നീരസം
വിട്ടുകളയാൻ മനസ്സുമില്ല
വാക്കുകൾക്ക് പറയാൻ
വിഷാദ സ്വപ്നങ്ങൾ മാത്രം
വിധി വരച്ച വഴിയേ 
വഴുതിപ്പോയൊരു ജീവിതം
വിങ്ങിടും മനസ്സിലെ ഇഷ്ടം
വീണ്ടും വരികളായി ഉണരും

Friday, September 18, 2020

എന്റെ സഖാവ്

വേലിക്കകത്ത്‌ മുളച്ചൊരു തൈമരം
കേരനിരകൾക്കിടയിൽ പടർന്ന പൂമരം
ഇന്നും വാടാതെ ഇൗ വിപ്ലവ വീഥിയിൽ
വസൂരി കവർന്നെടുത്ത പെറ്റമ്മയെ
ദൂരത്ത്‌ നോക്കി നിന്ന ബാല്യം
ബയണറ്റിൻ മുനയിൽ കുത്തിയേടുത്ത് 
കാട്ടിൽ എറിഞ്ഞുകളഞ്ഞ യൗവനം
വെട്ടിനിരത്തിയും ഇടിച്ചുനിരത്തിയും
കേരളമണ്ണിന് കാവലാളായി വാര്‍ദ്ധക്യം
മനസ്സിലെ വിഗ്രഹങ്ങൾ തച്ചുടച്ചു
മനുഷ്യനായി തീർന്നൊരു കമ്മ്യൂണിസ്റ്റ് 

Monday, September 14, 2020

നുണക്കുഴി

അകന്ന് പോയത് എന്തെ
മറഞ്ഞ് പോയത് എവിടെ
കനവിൽ കണ്ട കഥയിൽ
നിൻ നിഴൽ വീഴ്ത്തിയ ഓർമ്മകൾ
കനവായി  മായാതെ എൻ കരളിൽ 
മനസ്സിൽ കുറിച്ച വരികൾ തൻ ഈണം
മന്ത്രമായി മുഴങ്ങുമെൻ കാതിൽ
നിദ്രയെ കാത്ത് മിഴി അലയുമ്പോൾ
ഓർത്തു ഞാൻ നിൻ കവിളിൽ
പുഞ്ചിരി വിരിയിച്ച നുണക്കുഴികൾ

Friday, September 4, 2020

സഖാവ്


നെഞ്ചിൽ ഒരു കനലായി എരിയും
ഒരു ചെമ്പനിനീർ പുഷ്പം
വിരിയുമൊരു കാലം പൂക്കാലം
കണ്ണിൽ ഒരു കനവായി തെളിയും
ഒരു വസന്തകാല സ്വപ്നം
വളരുമൊരു കാലം വസന്തകാലം 
തെരുവിൽ ഒരു ഇതൾ പൊഴിയും
ഒരു വിപ്ലവ സമര വീര്യം
പിറക്കുമൊരു കാലം സുവർണ്ണകാലം





Saturday, August 15, 2020

നിഴൽ

അകന്നു പോയത് എന്തെ
മറഞ്ഞു പോയത് എവിടെ
കനവിൽ കണ്ട കഥയിൽ
നിൻ നിഴൽ ഓർമ്മകൾ
കരളിൽ കുറിച്ച വരികൾ
മന്ത്രമായി മുഴങ്ങും കാതിൽ
നിദ്രയെ കാത്ത് മിഴികൾ
അലയുമാ ഇരുളിൽ തനിയെ
ഓർത്തുഞാൻ നീ വിതറിയ
കരളിലെ കുളിരോർമ്മകൾ 
ഒരു നിഴലായി എങ്കിലുമെൻ 
ജീവിത വഴിയിൽ തണലെകുമോ

Sunday, August 2, 2020

മാറുന്ന കൂട്ടുകൾ

ഒന്നിച്ച് ഒന്നായി നടന്നിടും പലനാൾ
തനിച്ച് ആയിടാം നിനക്കാത്ത നേരത്ത്
വഴിയിൽ കൂട്ടുകൾ പലവഴിയായിടും
നേർവഴി തെറ്റാതെ നടന്നുകൊൾക
ലോകം കൂട്ടമായി ഒറ്റപ്പെടുത്തിയാലും
കാലം കൂട്ടായി എന്നും നിന്നുടും

Saturday, July 25, 2020

തേടിയ നാളുകൾ

നീ നടന്ന വഴികളിൽ ഞാൻ 
അലഞ്ഞു വെറുതെയെങ്കിലും
കാത്തുനിന്ന ഇടങ്ങളിൽ നിൻ 
നിഴൽ പോലും മാഞ്ഞുപോയി
തിരഞ്ഞ തീരങ്ങളിൽ തിരകൾ
പോലും തിരിഞ്ഞുനോക്കിയില്ല 
ഹൃദയതാളുകളിൽ നീ എഴുതിയ
വരികൾ മന്ത്രിക്കുന്നു മനസ്സിൽ
എവിടെയോ മറഞ്ഞ പ്രണയത്തെ
തേടിയ നാളുകൾ ഓർമ്മകളായി

Friday, July 10, 2020

വിടവാങ്ങും നേരം

വന്നിടുമോ നീയെന്നെ ഒന്ന് കാണുവാൻ 
നോക്കിടുമോ ഇത്തിരിനേരമെൻ മുഖത്ത്
തന്നിടുമോ ഒരു ചുംബനമെൻ നെറ്റിയിൽ
തൊട്ടിടുമോ തണുത്തുറഞ്ഞയെൻ ഓർമ്മകളിൽ
അടഞ്ഞ മിഴികൾ തുറക്കുവാൻ 
കഴിയില്ല നിൻ മുഖമൊന്നു കാണുവാൻ
വരുമെന്ന പ്രതീക്ഷയിൽ ഞാനുറങ്ങുന്നു.
ഉറങ്ങട്ടെ നീ അറിയാതെ പോയയെൻ ഓർമ്മകളും

Friday, July 3, 2020

ഒളിച്ചിരിക്കുന്ന ഓർമ്മകൾ

കൺപീലികളിൽ കണ്ണീർ ചാലിച്ച് 
മനസ്സിൽ പകർത്തിയ ചിത്രങ്ങൾ 
അധരങ്ങളിൽ സ്നേഹം നിറച്ച് 
കാതിൽ മൂളിയ പാട്ടുകൾ 
വിരൽത്തുമ്പിൽ ചന്ദനം ചാലിച്ച് 
നെറ്റിയിൽ ചാർത്തിയ കളഭങ്ങൾ 
മായാതെ ഓർമ്മകൂട്ടിൽ ഒളിച്ചിരിക്കുന്നു.
💗💗💗💗💗

Friday, June 26, 2020

നൊമ്പരങ്ങൾ

മനസ്സിൽ നീറി തുളുമ്പിയ നൊമ്പരം
കൃഷ്ണമണികളിൽ നിന്ന് പൊടിഞ്ഞ്
നീർമണി മുത്തുകണങ്ങളായി
നിൻ കവിളുകളിൽ പടർന്നോഴുകി
മഴത്തുള്ളി ചേമ്പിലയിൽ ഒഴുകുംപോൽ
ഒഴുകി ഒഴുകി വീണു ചിതറിയെങ്കിലും
നൊമ്പരങ്ങൾ നൊമ്പരങ്ങളായി 
ഇന്നും മനസ്സിൽ...........💗

Wednesday, June 17, 2020

മാലാഖ

ജാലകം കടന്ന് മിഴി അലഞ്ഞു എങ്ങോ
ദൂരെ നീലാകാശത്ത് തിരഞ്ഞു എന്തോ
മിന്നും താരങ്ങൾക്ക് ഇടയിൽ എവിടെയോ
പൊഴിയും ഒരു താരമായി നീ വരുമോ
തൂവെള്ള ചിറകുകൾ വിടർത്തി
വിടർന്ന ചിരിയുമായി മനസ്സിൽ മുത്ത് വിതറാൻ
ആ പുഞ്ചിരി മതി മുറിവിൽ വസന്തം വിരിയാൻ

Sunday, June 7, 2020

മോഹത്തിന്റെ യാത്ര

സ്പ്നങ്ങളുടെ തീരത്തേക്ക്
പ്രതീക്ഷയുടെ തോണിയുമായി
മോഹം തുഴഞ്ഞു തുടങ്ങി
തീരത്ത് എങ്ങോ മറന്ന കനവ് തേടി
തെന്നൽ തഴുകി ഉണർത്തിയ
ഓർമ്മയുടെ തീരത്തണയാൻ
മോഹം തുഴഞ്ഞു നീങ്ങി
തീരത്ത് എങ്ങോ മറന്ന കനവ് തേടി
കനവ് വെറും നിനവായിരുന്നുവെന്ന് 
അറിയാതെ തുഴഞ്ഞു മോഹം.

Tuesday, June 2, 2020

ഓർക്കാനൊരു കൊതി

കാറ്റിൽ പാറി പറന്ന കാർകൂന്തൽ
കവിളിൽ തലോടി കടന്നുപോയത്
കനവിൽ കണ്ടുറങ്ങാൻ കൊതിയാണ്....

മൗനമായി ഹൃദയത്തിൽ മന്ത്രിച്ച വാക്കുകൾ
മിഴികളിൽ വരികളായി തെളിഞ്ഞത്
മനസ്സിൽ കണ്ടുണരാൻ കൊതിയാണ്....

വെയിലേറ്റ് ചുവന്ന നിൻ കവിളുകളിൽ
വെള്ളമായി ഒഴുകുവാൻ മോഹിച്ചത്
വെറുതെ ഓർത്തിരിക്കാൻ കൊതിയാണ്.... 

Saturday, May 30, 2020

ആദ്യരാത്രി


മാനം നിറയെ താരങ്ങൾ തെളിഞ്ഞു
മനം നിറയെ സ്വപ്നങ്ങൾ നിറഞ്ഞു
മുറ്റത്ത് നിലാവ് വെളിച്ചം വീശുന്നു
മന്ദാരം പൂക്കാൻ കാത്ത് നിൽക്കുന്നു
മരകൊമ്പിൽ കുയിൽ പാട്ട് മൂളുന്നു
മണിയറയിൽ മുല്ലപ്പൂ സുഗന്ധം പരന്നു
മധുവിധു തീരത്ത് കൈകോർത്ത്‌
മിഥുനങ്ങൾ നിശയുടെ താളത്തിൽ
                                         അലിഞ്ഞുചേർന്നു

Tuesday, May 26, 2020

ദീപം


വെളിച്ചം എങ്ങോ മറഞ്ഞു ഇരുട്ട് പരക്കുന്നു
നഗ്ന പാദം കിഴക്ക് ദിക്കിലേക്ക് നടക്കുന്നു
പദസ്വര മുഴക്കം കാതിൽ കേൾക്കുന്നു
ഇരുട്ടിൽ വെളിച്ചം മിഴിയിൽ തിളങ്ങുന്നു
പരുത്തിതുണി എണ്ണയിൽ എരിയുന്നു
എരിഞ്ഞ് തിരി തീയായി കാറ്റിൽ അലിയുന്നു
അധരങ്ങൾ മന്ത്രിച്ചുകൊണ്ടിരുന്നു
ദീപം... ദീപം... ദീപം..

Monday, May 25, 2020

മിന്നൽ മുരളി

പൊളിച്ചത് ഒരു പള്ളിരൂപമല്ല

പൊളിച്ചത് ഒരു സ്വപ്നമാണ്

പൊളിച്ചത് വലിയ കൂടംകൊണ്ടാണ്

പൊളിച്ചത് ഭീകര മനസ്സുകൊണ്ടാണ്

പൊളിക്കേണ്ടത് സ്വപ്നങ്ങളല്ല

പൊളിക്കേണ്ടത് പൊളിച്ചവരുടെ മനസ്സാണ്.

Friday, May 22, 2020

തീരത്ത് തനിയെ

തിരയുമ തിരകൾ ഇനിയും
തിരികെ വരുമോ
തിരിഞ്ഞുനോക്കി ഞാനാ
തിരയില്ലാ തീരത്ത്
തിരുത്തുമാ തെറ്റ് ഞാൻ
തിരിച്ചു വന്നിടുമെങ്കിൽ

Saturday, May 16, 2020

നീ കാണാതെപോയ ഞാൻ


മൗനം കൊണ്ട് ഞാൻ എഴുതിയ വരികൾ
നീ വായിച്ചിരുന്നെങ്കിൽ
മിഴി കൊണ്ട് ഞാൻ വരച്ച ചിത്രങ്ങൾ
നീ നോക്കിയിരുനെങ്കിൽ
മോഹങ്ങൾ കൊണ്ട് ഞാൻ നെയ്ത സ്വപ്നങ്ങൾ
നീ കണ്ടിരുന്നെങ്കിൽ
ഇന്നുനിൻ്റെ  കരളിൻ്റെ താളിൽ
ഈ മുഖം തെളിഞ്ഞെനെ.

Wednesday, May 13, 2020

ഉറക്കഗുളിക


എന്നോ മറഞ്ഞ ഓർമ്മകൾ
മനസ്സിന്റെ തീരത്ത് ഓളം വെട്ടുമ്പോൾ
മിഴികളിൽ നനവ് കുളിരായി പടരും
നിദ്ര കാത്ത് മിഴികൾ അലയുമ്പോൾ
നിൻ മുഖം മനസ്സിൽ വരച്ചെടുക്കും
പുഞ്ചിരി കണ്ണിൽ നിദ്രയായി പടരും

Saturday, May 9, 2020

അമ്മമനസ്സ്

മൊഴിയാതെ നിൻ മനമറിയും
നീയറിയാതെ നിനക്കായി ജപിക്കും
മിഴി നനഞ്ഞാൽ ആരീരം പാടി ഉറക്കും
തെറ്റുകളിൽ പോലും ശരി തേടിടും
വേദനയിൽ തങ്ങായി നിന്നിടും
തളരുമ്പോൾ തണലായി കൂട്ടിരിക്കും
നടന്നകലുമ്പോൾ ഹൃദയം വിങ്ങിടും
അടുത്തണയുമ്പോൾ വാരിപ്പുണരും
സ്നേഹം മാത്രം നിറച്ച ഒരു മനസ്സ്

Friday, May 8, 2020

കാത്തിരിപ്പു ഞാൻ


നീറുന്ന മനസ്സുമായി തീരത്ത് ഞാൻ
നിലാവിൽ മാനം നോക്കി നിന്നു
ഓർമ്മകൾ തേടി മനസ്സ് അലഞ്ഞു
തിരയായി വന്നു കുളിര് പകർന്നു

നോക്കെത്താ ദൂരത്ത് നിന്ന് നീ ചിരിച്ചു
നോവറിയതങ്ങനെ ഞാൻ നോക്കിനിന്നു
മധുരം നീ പകർന്നു എൻ മനംനിറഞ്ഞു

ചാരത്തണയുമോ ഒന്നടുത്തുകാണാൻ
കാത്തിരിപ്പു ഞാൻ  തീരത്ത് എന്നും.

Monday, May 4, 2020

ജീവനോളം കരുതിയ നഷ്ടങ്ങൾ

മിഴിയിൽ കാർമേഘം ഇരുൾ തീർത്തു
തുളുബാൻ കാത്ത് കണ്ണീർ മുത്തുകൾ
മനസ്സിൽ എവിടെയോ ഇടിമുഴക്കം
വേദന മനസ്സിൽ വന്നു മുട്ടി വിളിച്ചു
ജീവനോളം കരുതിയ നഷ്ടങ്ങൾ
പേമാരിയായി പെയ്തു തോർന്നിരുനെങ്കിൽ
ഇന്ന് എന്റെ സങ്കടങ്ങൾ എല്ലാം.
**************************************

Sunday, May 3, 2020

1997


ബെഞ്ചിലെ താളവും
ആരോ മൂളിയ ഈണവും
മറക്കുകയില്ല ജീവനുള്ള നാളുകൾ

മായാത്ത ഓർമ്മകളും
അണയാത്ത സ്വപ്നങ്ങളും
മറക്കുകയില്ല ജീവനുള്ള നാളുകൾ

അറിയാതെ പോയ നോട്ടവും
പറയാതെ പോയ ഇഷ്ടവും
മറക്കുകയില്ല ജീവനുള്ള നാളുകൾ

കൂടെകൂട്ടിയ കൂട്ടുകാരും
കൂടെനിന്ന ഗുരുക്കന്മാരും
മറക്കുകയില്ല ജീവനുള്ള നാളുകൾ

കൂട്ടുകൂടി നടന്ന നല്ല നാളുകൾ.

(കുറവുകൾ അറിഞ്ഞ് കൂടെകൂട്ടിയ എൻ്റെ  കൂട്ടുകാർക്ക് സമർപ്പിക്കുന്നു)

Saturday, May 2, 2020

ഇന്നും ഓർക്കുന്നു.


തുളസിക്കതിർ ചൂടിയ നിൻ്റെ  മുടിയിൽ 
കണ്ണ് ചിമ്മാതെ നോക്കി നിന്നത്

ചിരിക്കുമ്പോൾ വിരിയുന്ന നുണക്കുഴി തൊടുന്നത് സ്വപനം കണ്ട് നിന്നത്

താളമിടുന്ന നിന്ൻ്റെ കൊലിസിൻ്റെ  സ്വരത്തിനായി 
കാത് കൂർപിച്ച് നിന്നത്

കൺമഷി വരഞ്ഞ മിഴിയുടെ ഒരു നോട്ടം 
കൊതിയോടെ നോക്കി നിന്നത്

നിഷ്കളങ്കമായ നിൻ പുഞ്ചിരി ഒരു നോക്കു കാണുവാൻ ഒളിഞ്ഞ് നിന്നത് 
ഇന്നും ഓർക്കുന്നു.

Friday, May 1, 2020

ആശയുടെ തീ നാളം



***************************************************
ഓർമ്മയുടെ ചില്ലയിൽ വിരുന്ന് വന്നു കിളി
ഓർമ്മകൾ ഉണർത്തി പറന്നകന്നു 
ഒരിക്കലും മായാത്ത കനവായി
നിദ്രയിൽ എന്നും നിറഞ്ഞുനിന്നു
ഇനിയും വരുമെന്ന പ്രതീക്ഷയുമായി 
മനസ്സിൽ നൊമ്പരമൊതുക്കി കാത്തിരുന്നു
കണ്ണടച്ചാൽ കനവിലും 
കണ്ണുതുറനാൽ  നിനവിലും
തെളിയും ഒരു ഓർമ്മ മാത്രം.
*****************************
ആശയുടെ തീ നാളമായി
എന്നും ഈ ഓർമ്മ ജ്വലിച്ചു നിൽകും.

Thursday, April 30, 2020

കണ്ണുനീരിലെ കനവുകൾ.


എരിയും ഈ ഹൃദ്യം മഴുകുത്തിരി പോൽ

ഉരുകിയോഴുകും മിഴിനീർ തുള്ളികളായി

ജീവിതം ഉരുകി തീരുവാൻ കാലമായി

അരികിൽ നീ എത്തിടുമ്പോൾ

ഹൃദ്യം എരിഞ്ഞ് തിർന്നിടും

ഉരുകിയിറങ്ങിയ കണ്ണുനീർ ബാക്കി കാണും

തിരിച്ചറിയുമോ നീയാ
കണ്ണുനീരിലെ കനവുകൾ.

Wednesday, April 29, 2020

കുളിർമഴ


മഴയായി വീഴുന്ന ഓരോ തുള്ളിയും
മണ്ണിന് കുളിർമ്മ പകരും
തേനായി പൊഴിയുന്ന ഓരോ മൊഴിയും
മനസ്സിൽ പനിനീര്‍തുള്ളിപോല്‍ നിറയും
കനവിൽ കനലായി എരിയുന്ന മോഹങ്ങൾ
മനസ്സിൽ നിനക്കായുള്ള ദാഹം തീർത്തു
കണ്ണിൽ നിനക്കുവേണ്ടി മോഹം തളിർത്തു
പെയ്യുമോ നീ കുളിർമഴ പോലെ...

Monday, April 27, 2020

മനസ്സിലെ ഓർമ്മകൾ.


തിരകൾ പോലെയാണ് ഓർമ്മകൾ
നിനച്ചിരിക്കാത്ത നേരത്ത് മനസ്സിനെ തഴുകി കടന്നുപോകും
തൂവൽ പോലെയാണ് മനസ്സ്
തനിച്ചിരിക്കുന്ന നേരത്ത് ഓർമ്മകളെ തലോടി ഉണർത്തും.

ഒരു വട്ടം കൂടി



വിട പറഞ്ഞ വഴികളിൽ
പ്രിയ സുഹൃത്തുക്കൾ നൽകിയ
മധുരമുള്ള ഓർമ്മകളെ താലോലിക്കുമ്പോൾ
അറിയാതെ കൊതിച്ചുപോകുന്നു
ആ വഴികളിലൂടെ ഒന്നുകൂടെ നടക്കുവാൻ.

എവിടെ നീ ?


മഴത്തുള്ളികൾ കൈനീട്ടി പിടിക്കുമ്പോൾ
മഴവില്ലായി നീ വിരിയുന്നോയെന്ന് 
നോക്കിനിൽക്കും
പുഴയിലെ വെള്ളം കൈക്കുമ്പിളിൽ കോരുമ്പോൾ
ഓളങ്ങളിൽ നിൻ്റെ മുഖം തെളിയുന്നൊയെന്ന് 
നോക്കിനിൽക്കും
നീലാകാശത്ത് വർണങ്ങൾ വിരിയുമ്പോൾ
നക്ഷത്രമായി നീ മിന്നുന്നോയെന്നു 
നോക്കിനിൽക്കും
 മുല്ല വള്ളിയിൽ മൊട്ട് വിരിയുമ്പോൾ
പുമ്പാറ്റയായ്‌ നീ വരുന്നോയെന്ന് 
നോക്കിനിൽക്കും