Followers

Monday, April 27, 2020

എവിടെ നീ ?


മഴത്തുള്ളികൾ കൈനീട്ടി പിടിക്കുമ്പോൾ
മഴവില്ലായി നീ വിരിയുന്നോയെന്ന് 
നോക്കിനിൽക്കും
പുഴയിലെ വെള്ളം കൈക്കുമ്പിളിൽ കോരുമ്പോൾ
ഓളങ്ങളിൽ നിൻ്റെ മുഖം തെളിയുന്നൊയെന്ന് 
നോക്കിനിൽക്കും
നീലാകാശത്ത് വർണങ്ങൾ വിരിയുമ്പോൾ
നക്ഷത്രമായി നീ മിന്നുന്നോയെന്നു 
നോക്കിനിൽക്കും
 മുല്ല വള്ളിയിൽ മൊട്ട് വിരിയുമ്പോൾ
പുമ്പാറ്റയായ്‌ നീ വരുന്നോയെന്ന് 
നോക്കിനിൽക്കും

2 comments:

  1. ബൂലോകത്തേയ്ക്ക് സ്വാഗതം

    ReplyDelete
    Replies
    1. Thanks തുടർന്നും പ്രോത്സാഹനം ഉണ്ടാവും എന്ന് വിശ്വസിക്കുന്നു

      Delete