Followers

Wednesday, September 30, 2020

വരികൾ

വരികളോടുള്ള പ്രണയം
വരച്ചുകാട്ടാൻ വരികളില്ല
വിധിയോടുള്ള നീരസം
വിട്ടുകളയാൻ മനസ്സുമില്ല
വാക്കുകൾക്ക് പറയാൻ
വിഷാദ സ്വപ്നങ്ങൾ മാത്രം
വിധി വരച്ച വഴിയേ 
വഴുതിപ്പോയൊരു ജീവിതം
വിങ്ങിടും മനസ്സിലെ ഇഷ്ടം
വീണ്ടും വരികളായി ഉണരും

Friday, September 18, 2020

എന്റെ സഖാവ്

വേലിക്കകത്ത്‌ മുളച്ചൊരു തൈമരം
കേരനിരകൾക്കിടയിൽ പടർന്ന പൂമരം
ഇന്നും വാടാതെ ഇൗ വിപ്ലവ വീഥിയിൽ
വസൂരി കവർന്നെടുത്ത പെറ്റമ്മയെ
ദൂരത്ത്‌ നോക്കി നിന്ന ബാല്യം
ബയണറ്റിൻ മുനയിൽ കുത്തിയേടുത്ത് 
കാട്ടിൽ എറിഞ്ഞുകളഞ്ഞ യൗവനം
വെട്ടിനിരത്തിയും ഇടിച്ചുനിരത്തിയും
കേരളമണ്ണിന് കാവലാളായി വാര്‍ദ്ധക്യം
മനസ്സിലെ വിഗ്രഹങ്ങൾ തച്ചുടച്ചു
മനുഷ്യനായി തീർന്നൊരു കമ്മ്യൂണിസ്റ്റ് 

Monday, September 14, 2020

നുണക്കുഴി

അകന്ന് പോയത് എന്തെ
മറഞ്ഞ് പോയത് എവിടെ
കനവിൽ കണ്ട കഥയിൽ
നിൻ നിഴൽ വീഴ്ത്തിയ ഓർമ്മകൾ
കനവായി  മായാതെ എൻ കരളിൽ 
മനസ്സിൽ കുറിച്ച വരികൾ തൻ ഈണം
മന്ത്രമായി മുഴങ്ങുമെൻ കാതിൽ
നിദ്രയെ കാത്ത് മിഴി അലയുമ്പോൾ
ഓർത്തു ഞാൻ നിൻ കവിളിൽ
പുഞ്ചിരി വിരിയിച്ച നുണക്കുഴികൾ

Friday, September 4, 2020

സഖാവ്


നെഞ്ചിൽ ഒരു കനലായി എരിയും
ഒരു ചെമ്പനിനീർ പുഷ്പം
വിരിയുമൊരു കാലം പൂക്കാലം
കണ്ണിൽ ഒരു കനവായി തെളിയും
ഒരു വസന്തകാല സ്വപ്നം
വളരുമൊരു കാലം വസന്തകാലം 
തെരുവിൽ ഒരു ഇതൾ പൊഴിയും
ഒരു വിപ്ലവ സമര വീര്യം
പിറക്കുമൊരു കാലം സുവർണ്ണകാലം