Followers

Saturday, July 25, 2020

തേടിയ നാളുകൾ

നീ നടന്ന വഴികളിൽ ഞാൻ 
അലഞ്ഞു വെറുതെയെങ്കിലും
കാത്തുനിന്ന ഇടങ്ങളിൽ നിൻ 
നിഴൽ പോലും മാഞ്ഞുപോയി
തിരഞ്ഞ തീരങ്ങളിൽ തിരകൾ
പോലും തിരിഞ്ഞുനോക്കിയില്ല 
ഹൃദയതാളുകളിൽ നീ എഴുതിയ
വരികൾ മന്ത്രിക്കുന്നു മനസ്സിൽ
എവിടെയോ മറഞ്ഞ പ്രണയത്തെ
തേടിയ നാളുകൾ ഓർമ്മകളായി

Friday, July 10, 2020

വിടവാങ്ങും നേരം

വന്നിടുമോ നീയെന്നെ ഒന്ന് കാണുവാൻ 
നോക്കിടുമോ ഇത്തിരിനേരമെൻ മുഖത്ത്
തന്നിടുമോ ഒരു ചുംബനമെൻ നെറ്റിയിൽ
തൊട്ടിടുമോ തണുത്തുറഞ്ഞയെൻ ഓർമ്മകളിൽ
അടഞ്ഞ മിഴികൾ തുറക്കുവാൻ 
കഴിയില്ല നിൻ മുഖമൊന്നു കാണുവാൻ
വരുമെന്ന പ്രതീക്ഷയിൽ ഞാനുറങ്ങുന്നു.
ഉറങ്ങട്ടെ നീ അറിയാതെ പോയയെൻ ഓർമ്മകളും

Friday, July 3, 2020

ഒളിച്ചിരിക്കുന്ന ഓർമ്മകൾ

കൺപീലികളിൽ കണ്ണീർ ചാലിച്ച് 
മനസ്സിൽ പകർത്തിയ ചിത്രങ്ങൾ 
അധരങ്ങളിൽ സ്നേഹം നിറച്ച് 
കാതിൽ മൂളിയ പാട്ടുകൾ 
വിരൽത്തുമ്പിൽ ചന്ദനം ചാലിച്ച് 
നെറ്റിയിൽ ചാർത്തിയ കളഭങ്ങൾ 
മായാതെ ഓർമ്മകൂട്ടിൽ ഒളിച്ചിരിക്കുന്നു.
💗💗💗💗💗