Followers

Tuesday, April 13, 2021

ആരാണ് നീ

അരുവിതൻ തീരത്ത് തനിയെ
ഇരിക്കുമൊരു നേരത്ത് എന്നെ
തഴുകുവൻ എത്തിയ കൂളിരോ നീ
അലയും എൻ മനസ്സിൻ്റെ വീഥിയിൽ
എൻ്റെ ഓർമ്മകൾ ഉലയുമ്പോൾ
ഇനിയും പോഴിയാത്ത ഇലയോ നീ
എന്നോ എൻ്റെ മനസ്സിൻ്റെ ചില്ലയിൽ
മൊട്ടിട്ട പ്രണയ സ്വപ്നത്തിലെ
ഇനിയും വിരിയാത്ത പൂവോ നീ
മിഴികൾ തൻ ശ്രീകോവിൽ നട
തുറന്നിടുമ്പോൾ വെളിച്ചമായി
മുന്നിൽ തെളിയുന്ന മാലാഖ നീ