Followers

Friday, June 26, 2020

നൊമ്പരങ്ങൾ

മനസ്സിൽ നീറി തുളുമ്പിയ നൊമ്പരം
കൃഷ്ണമണികളിൽ നിന്ന് പൊടിഞ്ഞ്
നീർമണി മുത്തുകണങ്ങളായി
നിൻ കവിളുകളിൽ പടർന്നോഴുകി
മഴത്തുള്ളി ചേമ്പിലയിൽ ഒഴുകുംപോൽ
ഒഴുകി ഒഴുകി വീണു ചിതറിയെങ്കിലും
നൊമ്പരങ്ങൾ നൊമ്പരങ്ങളായി 
ഇന്നും മനസ്സിൽ...........💗

Wednesday, June 17, 2020

മാലാഖ

ജാലകം കടന്ന് മിഴി അലഞ്ഞു എങ്ങോ
ദൂരെ നീലാകാശത്ത് തിരഞ്ഞു എന്തോ
മിന്നും താരങ്ങൾക്ക് ഇടയിൽ എവിടെയോ
പൊഴിയും ഒരു താരമായി നീ വരുമോ
തൂവെള്ള ചിറകുകൾ വിടർത്തി
വിടർന്ന ചിരിയുമായി മനസ്സിൽ മുത്ത് വിതറാൻ
ആ പുഞ്ചിരി മതി മുറിവിൽ വസന്തം വിരിയാൻ

Sunday, June 7, 2020

മോഹത്തിന്റെ യാത്ര

സ്പ്നങ്ങളുടെ തീരത്തേക്ക്
പ്രതീക്ഷയുടെ തോണിയുമായി
മോഹം തുഴഞ്ഞു തുടങ്ങി
തീരത്ത് എങ്ങോ മറന്ന കനവ് തേടി
തെന്നൽ തഴുകി ഉണർത്തിയ
ഓർമ്മയുടെ തീരത്തണയാൻ
മോഹം തുഴഞ്ഞു നീങ്ങി
തീരത്ത് എങ്ങോ മറന്ന കനവ് തേടി
കനവ് വെറും നിനവായിരുന്നുവെന്ന് 
അറിയാതെ തുഴഞ്ഞു മോഹം.

Tuesday, June 2, 2020

ഓർക്കാനൊരു കൊതി

കാറ്റിൽ പാറി പറന്ന കാർകൂന്തൽ
കവിളിൽ തലോടി കടന്നുപോയത്
കനവിൽ കണ്ടുറങ്ങാൻ കൊതിയാണ്....

മൗനമായി ഹൃദയത്തിൽ മന്ത്രിച്ച വാക്കുകൾ
മിഴികളിൽ വരികളായി തെളിഞ്ഞത്
മനസ്സിൽ കണ്ടുണരാൻ കൊതിയാണ്....

വെയിലേറ്റ് ചുവന്ന നിൻ കവിളുകളിൽ
വെള്ളമായി ഒഴുകുവാൻ മോഹിച്ചത്
വെറുതെ ഓർത്തിരിക്കാൻ കൊതിയാണ്....