Followers

Tuesday, June 2, 2020

ഓർക്കാനൊരു കൊതി

കാറ്റിൽ പാറി പറന്ന കാർകൂന്തൽ
കവിളിൽ തലോടി കടന്നുപോയത്
കനവിൽ കണ്ടുറങ്ങാൻ കൊതിയാണ്....

മൗനമായി ഹൃദയത്തിൽ മന്ത്രിച്ച വാക്കുകൾ
മിഴികളിൽ വരികളായി തെളിഞ്ഞത്
മനസ്സിൽ കണ്ടുണരാൻ കൊതിയാണ്....

വെയിലേറ്റ് ചുവന്ന നിൻ കവിളുകളിൽ
വെള്ളമായി ഒഴുകുവാൻ മോഹിച്ചത്
വെറുതെ ഓർത്തിരിക്കാൻ കൊതിയാണ്.... 

3 comments:

  1. മൗനമായി ഹൃദയത്തിൽ മന്ത്രിച്ച വാക്കുകൾ
    മിഴികളിൽ വരികളായി തെളിഞ്ഞത്
    മനസ്സിൽ കണ്ടുണരാൻ കൊതിയാണ്....

    ReplyDelete
    Replies
    1. ഓർമ്മകൾ കെട്ടുപോട്ടിയ പട്ടം പോലെയാണ്

      Delete