Followers
Friday, May 3, 2024
ഒരു കുറിപ്പ്
ജീവനറ്റപോയ മനസ്സുമായി അലയുന്നു
ഒരിക്കലും മറയില്ലന്ന് കൊതിച്ച സ്വപ്നങ്ങൾ
കണ്ണിൽ നിറയുന്ന അരുവിയിൽ ഒഴുകുന്നു
അകന്നുപോയൊരു കാലത്തിൻ്റെ ഓർമ്മകൾ
കാറ്റിൽ പാറുന്ന പുകപടലമായി നിറയുന്നു
നീരിൽ അലിഞ്ഞു ചേർന്ന മധുരം പോലെ
വേർപിരിയാൻ പറ്റാത്ത മനസ്സിൽ അലിയുന്നു
നോമ്പരത്താൽ ഹൃദയത്തിൻ വിങ്ങൽ മൂടിയ
ഉടയാടയുരിയേറിയാൻ മനസ്സ് കൊതിക്കുന്നു
കണ്ഠത്തിൽ കുരുക്കിയ ചരടിൽ മുറുകിയ
ജീവൻ പറന്നകലാൻ വെമ്പൽ കൊള്ളുന്നു
വേദനകൾ വെടിഞ്ഞ് ആത്മാവ് ഉയരത്തിൽ
അപ്പൂപ്പൻ താടി പോലെ പാറി അകലുന്നു
ഇനിയില്ല ഈ ജീവിതം ആർക്കും നോവായി
തിരിച്ചുവരാത്ത അകലങ്ങളിൽ മറയുന്നു
Wednesday, June 22, 2022
കുമ്പസാരം
Monday, May 16, 2022
അമ്മത്തൊട്ടിൽ
കണ്ണീര് പാടുകൾ തീർത്ത കവിളോരങ്ങൾ
കാറ്റിൽപാറുന്ന കൂന്തൽ ഇഴകളവളുടെ
കരിഞ്ഞുണങ്ങിയ മുഖം പുതക്കുന്നു
കരഞ്ഞു തീർക്കേണ്ടയൊരു ബാല്യത്തിൻ
കനവുകളീ കൂരിരുൾ തിണ്ണയിൽ തീരുന്നു
കരുതലാവേണ്ടവർ തെരുവിൻ മടിത്തട്ടിൽ കിടത്തി ഉറക്കി മറഞ്ഞകന്നതോ എന്തോ
കണ്ട മാത്രയിൽ തന്നെ തിരിച്ചറിഞുഞ്ഞാൻ
കണ്ണിൽ തിളങ്ങുന്ന വിശപ്പിൻ തീകനലുകൾ
കനിവൂറിയ എൻ മന്നസ്സുപോയതോ
കടയിൽ കണ്ടൊരു പലഹാര ഭരണി തേടി
കാലങ്ങളായി അമ്മയാവാൻ കൊതിച്ചൊരു കരങ്ങൾ അമ്മത്തൊട്ടിലായി മാറിയതവറിഞ്ഞു
Sunday, February 27, 2022
താരകം
Monday, December 20, 2021
പ്രണയിനി
മിഴിയടച്ച് നടയിൽ ധനിച്ച് നിക്കവെയെൻ
മുന്നിൽ തെളിഞ്ഞു തേടിയൊരു ദേവരൂപം
മനസ്സിലേവിടെയോ ഒരു കുളിർ കാറ്റായി
മധുര സ്വപ്നങ്ങൾ തഴുകി അണഞ്ഞു
കണ്ടനാൾ മുതൽ പത്തിഞ്ഞുപോയി
കല്ലുപോലെയെൻ മനസ്സിൽ നിൻ മുഖം
കാര്യമെന്തെന്ന് തിരഞ്ഞില്ല ഒരിക്കലും
കരളലിഞ്ഞുപോയി നിൻ പുഞ്ചരിയിൽ
പൂവ് തോൽക്കും ഹൃദയ നിർമലതയിൽ
പാതിച്ചേർതുവെക്കുമെൻ മനസ്സുമതിൽ
പാതി തളർന്നുപോയ നിൻ പൂമേനിയിൽ
പ്രേമഗീതം എഴുതുമെൻ അധരമഷിയാൽ
തനിയെ ആവില്ല നിനക്കൊരടി തണ്ടുവാൻ
തങ്ങാവുമെൻ തോൾ നിന്നോരംചേർന്നിടും
തനിയെ അവില്ലനീയൊരിക്കലും ഇതീരത്ത്
തീരാത്ത മോഹവും അണയാത്ത പ്രണയവും
✍️സണ്ണി വെണ്ണിക്കുളം
Saturday, October 9, 2021
സ്വപ്നം
Saturday, September 11, 2021
താലി
Thursday, September 9, 2021
പൂവും പൂമ്പാറ്റയും
പ്രണയമേ നിയൊരു പൂമ്പാറ്റയോപല നിറമുള്ള പൂക്കളിൽ നീയിരിക്കുംപലതരം മണമുള്ള പൂക്കൾ നീ നുകരുംനിൻ്റെ വരവും കാത്ത് പൂവിരിക്കുംനിൻ വർണ്ണശോഭയിൽ പൂ മദിക്കുംപൂ വാടുമ്പോൾ നീയകലും നീ മറയുംസുഖമുള്ള പ്രണയമതിൻ ദുഃഖവും പേറിഅവൾ കൊഴിഞ്ഞുവീണ് മണ്ണിലലിയുംഇന്നത്തെ സന്ധ്യയും നാളത്തെ പുലരിയുംഅതുമറക്കും വാടിവീഴും പൂക്കളെഓർക്കുവാൻ ഒരു പൂക്കാലമില്ല
Monday, August 9, 2021
ഞാൻ കൂട്ടിയ കൂട്
Friday, July 23, 2021
മഞ്ചാടിമണി
Thursday, June 10, 2021
അഴികൾ
-
വേലിക്കകത്ത് മുളച്ചൊരു തൈമരം കേരനിരകൾക്കിടയിൽ പടർന്ന പൂമരം ഇന്നും വാടാതെ ഇൗ വിപ്ലവ വീഥിയിൽ വസൂരി കവർന്നെടുത്ത പെറ്റമ്മയെ ദൂരത്ത് നോക്കി...
-
മഴത്തുള്ളികൾ കൈനീട്ടി പിടിക്കുമ്പോൾ മഴവില്ലായി നീ വിരിയുന്നോയെന്ന് നോക്കിനിൽക്കും പുഴയിലെ വെള്ളം കൈക്കുമ്പിളിൽ കോരുമ്പോൾ ഓളങ്ങ...






