Followers

Thursday, September 9, 2021

പൂവും പൂമ്പാറ്റയും


 പ്രണയമേ നിയൊരു പൂമ്പാറ്റയോ
പല നിറമുള്ള പൂക്കളിൽ നീയിരിക്കും
പലതരം മണമുള്ള പൂക്കൾ നീ നുകരും
നിൻ്റെ വരവും കാത്ത് പൂവിരിക്കും
നിൻ വർണ്ണശോഭയിൽ പൂ മദിക്കും 

പൂ വാടുമ്പോൾ നീയകലും നീ മറയും
സുഖമുള്ള പ്രണയമതിൻ ദുഃഖവും പേറി
അവൾ കൊഴിഞ്ഞുവീണ് മണ്ണിലലിയും 

ഇന്നത്തെ സന്ധ്യയും നാളത്തെ പുലരിയും
അതുമറക്കും വാടിവീഴും പൂക്കളെ
ഓർക്കുവാൻ ഒരു പൂക്കാലമില്ല

2 comments:

  1. പൂ വാടുമ്പോൾ നീയകലും നീ മറയും
    സുഖമുള്ള പ്രണയമതിൻ ദുഃഖം പോലെ

    ReplyDelete
  2. അല്ലെങ്കിലും വീണ പൂവിനെ ആരും താലോലിക്കാറില്ല

    ReplyDelete