Followers

Monday, September 14, 2020

നുണക്കുഴി

അകന്ന് പോയത് എന്തെ
മറഞ്ഞ് പോയത് എവിടെ
കനവിൽ കണ്ട കഥയിൽ
നിൻ നിഴൽ വീഴ്ത്തിയ ഓർമ്മകൾ
കനവായി  മായാതെ എൻ കരളിൽ 
മനസ്സിൽ കുറിച്ച വരികൾ തൻ ഈണം
മന്ത്രമായി മുഴങ്ങുമെൻ കാതിൽ
നിദ്രയെ കാത്ത് മിഴി അലയുമ്പോൾ
ഓർത്തു ഞാൻ നിൻ കവിളിൽ
പുഞ്ചിരി വിരിയിച്ച നുണക്കുഴികൾ

2 comments:

  1. നിൻ നിഴൽ വീഴ്ത്തിയ ഓർമ്മകൾ
    കനവായി മായാതെ എൻ കരളിൽ ...

    ReplyDelete
  2. വരാം താ മസിയാതെ ഈ വഴിക്ക്...

    ReplyDelete