Followers

Wednesday, September 30, 2020

വരികൾ

വരികളോടുള്ള പ്രണയം
വരച്ചുകാട്ടാൻ വരികളില്ല
വിധിയോടുള്ള നീരസം
വിട്ടുകളയാൻ മനസ്സുമില്ല
വാക്കുകൾക്ക് പറയാൻ
വിഷാദ സ്വപ്നങ്ങൾ മാത്രം
വിധി വരച്ച വഴിയേ 
വഴുതിപ്പോയൊരു ജീവിതം
വിങ്ങിടും മനസ്സിലെ ഇഷ്ടം
വീണ്ടും വരികളായി ഉണരും

4 comments:

  1. വീണ്ടും വരികളായി
    വരുന്ന കവിത

    ReplyDelete
  2. വരികൾ ... പ്രണയമാവട്ടെ ... വിഷാദം അകന്നു പോകട്ടെ ....
    നല്ലെഴുത്ത്

    ReplyDelete
  3. This comment has been removed by the author.

    ReplyDelete