Followers

Saturday, May 9, 2020

അമ്മമനസ്സ്

മൊഴിയാതെ നിൻ മനമറിയും
നീയറിയാതെ നിനക്കായി ജപിക്കും
മിഴി നനഞ്ഞാൽ ആരീരം പാടി ഉറക്കും
തെറ്റുകളിൽ പോലും ശരി തേടിടും
വേദനയിൽ തങ്ങായി നിന്നിടും
തളരുമ്പോൾ തണലായി കൂട്ടിരിക്കും
നടന്നകലുമ്പോൾ ഹൃദയം വിങ്ങിടും
അടുത്തണയുമ്പോൾ വാരിപ്പുണരും
സ്നേഹം മാത്രം നിറച്ച ഒരു മനസ്സ്

2 comments:

  1. അടുത്തണയുമ്പോൾ വാരിപുണരും
    സ്നേഹം മാത്രം നിറച്ച ഒരു 'അമ്മ  മനസ്സ്

    ReplyDelete
  2. അത് അമ്മ മാത്രം. നന്നായെഴുതി

    ReplyDelete