വേലിക്കകത്ത് മുളച്ചൊരു തൈമരം
കേരനിരകൾക്കിടയിൽ പടർന്ന പൂമരം
ഇന്നും വാടാതെ ഇൗ വിപ്ലവ വീഥിയിൽ
വസൂരി കവർന്നെടുത്ത പെറ്റമ്മയെ
ദൂരത്ത് നോക്കി നിന്ന ബാല്യം
ബയണറ്റിൻ മുനയിൽ കുത്തിയേടുത്ത്
കാട്ടിൽ എറിഞ്ഞുകളഞ്ഞ യൗവനം
വെട്ടിനിരത്തിയും ഇടിച്ചുനിരത്തിയും
കേരളമണ്ണിന് കാവലാളായി വാര്‍ദ്ധക്യം
മനസ്സിലെ വിഗ്രഹങ്ങൾ തച്ചുടച്ചു
മനുഷ്യനായി തീർന്നൊരു കമ്മ്യൂണിസ്റ്റ്
മനസ്സിലെ വിഗ്രഹങ്ങൾ തച്ചുടച്ചു
ReplyDeleteമനുഷ്യനായി തീർന്നൊരു കമ്മ്യൂണിസ്റ്റ്
😍😍😍
ReplyDelete