Followers

Wednesday, June 22, 2022

കുമ്പസാരം


 
വർഷ വീഥിയിൽ തളർന്നു വീണുപോയി
നിക്കാത്ത നേരത്ത്  മൃതിശയ്യയിൽ
രണത്തിൻ്റെ മയിൽകുറ്റി മാത്രം മുന്നിൽ
കണ്ണുകൾ പൂട്ടി ഒഴുകി വെറുതെ പിന്നാക്കം
കാലങ്ങൾ കഥയായി മനസ്സിൽ തെളിഞ്ഞു
കഥയില്ലാതെ ഓടിതീർത്ത വഴികളോക്കെ
എരിയുന്ന വയറിൻ്റെ കനൽ കാണാതെ
വഴിയോരത്ത് ചായുന്നതേങ്ങൽ കേൾക്കാതെ
തളർന്നുപോയ ജീവിതവേദന അറിയാതെ
കനിവിനായി നീട്ടിയ കൈകളിൽ നോക്കാതെ
ഞാൻ ആസ്വദിച്ചു തീർത്ത നാളുകളിന്ന്
ദുഃഖമായി മണ്ണിൽ അലിഞ്ഞു ചേരുന്നു
സ്വർഗ്ഗമെ നീയെനിക്ക് അകലെയാണല്ലെ

Monday, May 16, 2022

അമ്മത്തൊട്ടിൽ

 

കരഞ്ഞു കലങ്ങിയ കണ്ണിലൂടെ ഒഴുകിയ

കണ്ണീര് പാടുകൾ തീർത്ത കവിളോരങ്ങൾ

കാറ്റിൽപാറുന്ന കൂന്തൽ ഇഴകളവളുടെ

കരിഞ്ഞുണങ്ങിയ മുഖം പുതക്കുന്നു

കരഞ്ഞു തീർക്കേണ്ടയൊരു ബാല്യത്തിൻ

കനവുകളീ കൂരിരുൾ തിണ്ണയിൽ തീരുന്നു

കരുതലാവേണ്ടവർ തെരുവിൻ മടിത്തട്ടിൽ കിടത്തി ഉറക്കി മറഞ്ഞകന്നതോ എന്തോ

കണ്ട മാത്രയിൽ തന്നെ തിരിച്ചറിഞുഞ്ഞാൻ

കണ്ണിൽ തിളങ്ങുന്ന വിശപ്പിൻ തീകനലുകൾ

കനിവൂറിയ എൻ മന്നസ്സുപോയതോ

കടയിൽ കണ്ടൊരു പലഹാര ഭരണി തേടി

കാലങ്ങളായി അമ്മയാവാൻ കൊതിച്ചൊരു കരങ്ങൾ അമ്മത്തൊട്ടിലായി മാറിയതവറിഞ്ഞു

Sunday, February 27, 2022

താരകം

 
ഇനിയും എത്ര നാള്‍ കാത്തിരിക്കണം
ഈ കൈകളിൽ പുഞ്ചിരി വാങ്ങുവാൻ
ഇനിയും എത്ര നാള്‍ കാത്തിരിക്കണം
ഈ കാതിൽ തേങ്ങലുകൾ മുഴങ്ങുവാൻ
നോക്കിഞാൻ നിന്നിടും വാനിൽനിറയും
താരങ്ങൾക്കിടയിൽ കൊതിയോടെയെന്നും
മോഹമഷിയാൽ വരച്ചിടും മനസ്സിൽനിറയെ
നിൻ മുഖത്ത് ഞാൻ കണ്ട മന്ദസ്മിതങ്ങൾ
വരികനീയെൻ ജീവിത യാത്രയിൽ
കൊഞ്ച്ൽ തെങ്ങുമെൻ ഹൃദയത്തിൻ
ഈണം മൂളിടാം നിൻ കാതിലെന്നും
താതൻ തൻ നെഞ്ചിലെ ചൂടിലുറങ്ങാം
ആകാശത്തിൻ മെത്തയിൽ കുളിരല്ലയോ
ഒന്ന് കാണണം നിന്നെ ഒന്ന് കാണണം
എൻ്റെ നെഞ്ചിലെ ചൂടണയും മുമ്പേ
ഇനിയും എത്ര നാള്‍ കാത്തിരിക്കണം 

Monday, December 20, 2021

പ്രണയിനി

 

(വികലാംഗനെ പ്രണയിച്ച പെൺകുട്ടി) 

മിഴിയടച്ച്  നടയിൽ ധനിച്ച് നിക്കവെയെൻ 

മുന്നിൽ തെളിഞ്ഞു തേടിയൊരു ദേവരൂപം

മനസ്സിലേവിടെയോ ഒരു കുളിർ കാറ്റായി

മധുര സ്വപ്നങ്ങൾ തഴുകി അണഞ്ഞു

കണ്ടനാൾ മുതൽ പത്തിഞ്ഞുപോയി 

കല്ലുപോലെയെൻ മനസ്സിൽ നിൻ മുഖം

കാര്യമെന്തെന്ന് തിരഞ്ഞില്ല ഒരിക്കലും

കരളലിഞ്ഞുപോയി നിൻ പുഞ്ചരിയിൽ

പൂവ് തോൽക്കും ഹൃദയ നിർമലതയിൽ

പാതിച്ചേർതുവെക്കുമെൻ മനസ്സുമതിൽ

പാതി തളർന്നുപോയ നിൻ പൂമേനിയിൽ 

പ്രേമഗീതം എഴുതുമെൻ അധരമഷിയാൽ 

തനിയെ ആവില്ല നിനക്കൊരടി തണ്ടുവാൻ

തങ്ങാവുമെൻ തോൾ നിന്നോരംചേർന്നിടും

തനിയെ അവില്ലനീയൊരിക്കലും ഇതീരത്ത് 

തീരാത്ത മോഹവും അണയാത്ത പ്രണയവും

✍️സണ്ണി വെണ്ണിക്കുളം




Saturday, October 9, 2021

സ്വപ്നം

 പുലരും മുമ്പേ ഉണരുന്ന മിഴികൾ
തിരയൂന്നെന്തോ ഇരുൾ വഴിയിൽ
പീലികൾ കൊളിത്തിട്ട് പൂട്ടിയൂറക്കിയ
കൺപോള തിരശീലയിൽ തെളിഞ്ഞു
മനസ്സിൽ നെയ്തു കൂട്ടിയ സ്വപ്നങ്ങൾ
ഹൃദയത്തിൽ പൊതിഞ്ഞു സൂക്ഷിച്ച
ഓർമ്മകൾ പൊതിയഴിച്ചെടുത്ത നേരം
മനസ്സിലാകെ കുളിര്‍കാറ്റ് വീശിയടിച്ചു
ഹൃദയത്തിന്‍ മടിയില്‍ മഞ്ഞോർമ്മകൾ
ഇറ്റു തൂക്കിയ ഭ്രമകല്പന ജീവിതധാരയില്‍
അറ്റു വീണ കനവില തോണിയില്‍ ഒഴുകി നടന്നു ഞാനാ ഓളം തീര്‍ത്ത താളത്തില്‍

സണ്ണി വെണ്ണിക്കുളം 

Saturday, September 11, 2021

താലി

 

പൊന്നുപോലെ നോക്കേണ്ടവൻ
പൊന്നിൻ തൂക്കമളക്കുമ്പോൾ
പൊന്നുപോലെ സൂക്ഷിക്കുന്നൊരു
പൊൻ താലി പൊട്ടിച്ചികൊടുക്കുവൻ
പൊന്ന ധൈര്യമുണ്ടകണം നിനക്ക്

ഒരു ചരടിൻ്റെ അറ്റംകോർത്ത്
കഴുത്തുകുരുക്കി തീർക്കാനുള്ളതല്ല
നിൻ ജീവിത സ്വപ്നങ്ങൾ 

Thursday, September 9, 2021

പൂവും പൂമ്പാറ്റയും


 പ്രണയമേ നിയൊരു പൂമ്പാറ്റയോ
പല നിറമുള്ള പൂക്കളിൽ നീയിരിക്കും
പലതരം മണമുള്ള പൂക്കൾ നീ നുകരും
നിൻ്റെ വരവും കാത്ത് പൂവിരിക്കും
നിൻ വർണ്ണശോഭയിൽ പൂ മദിക്കും 

പൂ വാടുമ്പോൾ നീയകലും നീ മറയും
സുഖമുള്ള പ്രണയമതിൻ ദുഃഖവും പേറി
അവൾ കൊഴിഞ്ഞുവീണ് മണ്ണിലലിയും 

ഇന്നത്തെ സന്ധ്യയും നാളത്തെ പുലരിയും
അതുമറക്കും വാടിവീഴും പൂക്കളെ
ഓർക്കുവാൻ ഒരു പൂക്കാലമില്ല

Monday, August 9, 2021

ഞാൻ കൂട്ടിയ കൂട്

 


ഇനിയും തെളിക്കാത്ത ഒരു വഴിയുണ്ട്
അതിൽ ഇനിയും പൂക്കത്ത മരമുണ്ട്
ആ ചില്ലയിൽ ഞാൻ കൂട്ടിയ കൂടുണ്ട്
കൂട്ടിൽ ഞാൻ ഉറങ്ങിയ കാലമുണ്ട് 

ഇനിയാ വഴിയിലൊന്ന്വ നടന്ന് നോക്കണം
കാലങ്ങൾ മാറ്റിയ കോലമോന്ന് കാണണം
അതിന് ചുവട്ടിൽ തനിയെയൊന്ന് ഇരിക്കണം
തേടിയലഞ്ഞ നാൾവഴികളൊന്ന് ഓർക്കണം 

കാലമിനി എത്രയെന്ന് ആർക്കറിയാം
ഇനിയെത്ര ദൂരമെന്ന് ആർക്കറിയാം
കാലമെത്ര പോയാലും ദൂരമെത്ര ആയാലും
ഞാൻ നടന്നടുക്കും ആ കൂട്ടിൽ ഒന്നുറങ്ങാൻ.

Friday, July 23, 2021

മഞ്ചാടിമണി

നിറയെ ചുവന്ന മഞ്ചാടി മണികൾ
നുള്ളിപെറുക്കിയവൾ തൻ കയ്യിൽ
പൊത്തിപ്പിടിച്ചു തന്റേതെന്നപോൽ
വിതറിയെറിഞ്ഞവൾ മാനത്തേക്കായി 
മഴയായി പെയ്ത മഞ്ചാടി മണികളിൽ
മിന്നി അവളുടെ കരിമിഴി മുത്തുകൾ
കാൽവിരളിനടിയിൽ ഞെരിഞ്ഞൊരു
കറുത്ത മഞ്ചാടിമണി നോമ്പരത്താൽ 
തേങ്ങി കരയുന്നതവൾ അറിഞ്ഞില്ല 
ഞാനുമാ മഞ്ചാടിയിലെ മണിയല്ലയോ 
യെന്നു തെങ്ങിയത്തുമവൾ കേട്ടില്ല
ഇനിയൊരു ജൻമ്മവും മോഹിച്ച്‌ 
ആഴ്ന്നിറങ്ങിയാ മണ്ണിൽ തനിയെ 

Thursday, June 10, 2021

അഴികൾ


 ഈ അഴികൾ എന്ന് അഴിയുമോ
പിന്നിൽ ഇരുട്ടും മുന്നിൽ വെളിച്ചവും
ഉള്ളിൽ ഇടയ്ക്കിടെ മിന്നിത്തെളിയുന്ന
തീരാത്ത ദുഃഖവും അടങ്ങാത്ത വിശപ്പും
നാളെ എന്തെന്ന് അറിയിയില്ലെങ്കിലും
അഴിക്കുള്ളിൽ കനവുകൾ മിന്നുന്നു 

Sunday, May 9, 2021

എൻ്റെ അമ്മ

 


മനസ്സിൽ അമ്മയാണെന്നും
വെളിച്ചമായി മുന്നിൽ ഇന്നും
കനലുകൾ താണ്ടി അന്നും
എൻ്റെ വയറുനിറച്ച് തന്നും
എന്നെ ഞാൻ ആക്കിയ
അന്നും ഇന്നും എന്നും
എൻ്റെ അമ്മയാണ്
എനിക്ക് എന്തും
❤️